
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 23ന് പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ നവംബര്‍ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
ഒക്ടോബര്‍ 30ന് നടക്കുന്ന പരീക്ഷ നിശ്ചയിച്ചതുപ്രകാരം തന്നെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Post Your Comments