ദുബായ് : ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ പരാജയം ആഘോഷിക്കുകയാണ് മുൻ പാകിസ്ഥാൻ താരങ്ങളും രാഷ്ട്രീയ നേതാക്കളും. വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും വിജയലക്ഷ്യമായ 152 റണ്‍സ് അടിച്ചെടുത്തത്.
ഇപ്പോൾ മുഹമ്മദ് റിസ് വാനെ അഭിനന്ദിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് രംഗത്തെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാന്‍ ഹിന്ദുക്കളുടെ മുന്നില്‍ നിസ്ക്കരിച്ചതാണ് തനിക്ക് വളരെ സവിശേഷമായി തോന്നിയതെന്ന് ഒരു വാര്‍ത്താ ചാനലിലെ ടോക്ക് ഷോയില്‍ വഖാര്‍ യൂനിസ് പറഞ്ഞു.
ലോകകപ്പ് മത്സരങ്ങളില്‍ ശ്വാസംമുട്ടിയ ചരിത്രമാണ് പാകിസ്താനുള്ളതെന്ന് പറഞ്ഞ വഖാര്‍ യൂനിസ് പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്ത രീതിയെ അഭിനന്ദിക്കുകയും ചെയ്തു. ‘ബാബറും റിസ് വാനും ബാറ്റ് ചെയ്ത രീതിയും, അവരുടെ മുഖത്തെ ഭാവവും അതിശയിപ്പിക്കുന്നതാണ്. ഏറ്റവും നല്ല കാര്യം, റിസ് വാന്‍ ചെയ്തത്, മാഷല്ലാ, ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് നമസ്‌കാരം അര്‍പ്പിച്ചു, അത് ശരിക്കും എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നി.’ വഖാര്‍ യൂനിസ് പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗിനിടെ ഡ്രിങ്ക്‌സിനായി ഇടവേളയെടുത്തപ്പോഴാണ് റിസ്‌വാന്‍ റിസ്‌വാന്‍ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ചത്.
Post Your Comments