പാട്ന: കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി മാത്രമായിരിക്കും സഖ്യമെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രസ്താവന. ആരോഗ്യ കാരണങ്ങളും ജയില്‍ വാസവും മൂലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ രണ്ട് തെരഞ്ഞെടുപ്പ് നഷ്ടമായ ലാലു സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുമെന്നും പ്രഖ്യാപിച്ചു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘ആരോഗ്യസ്ഥിതി മോശമായതുകൊണ്ടും കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ തടവിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കേണ്ടി വന്നു. എന്നാല്‍ ജനങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് എന്നെ തിരിച്ചെത്തിച്ചു’-എഎന്‍ഐയോട് സംസാരിക്കവെ ലാലു പ്രസാദ് യാദവ് പറഞ്ഞു.
Post Your Comments