തൃശൂർ: ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് വർധിക്കുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ഇതിനെ വിൽപനയ്ക്കു ശ്രമിച്ച സംഘത്തെ തന്ത്രപൂർവ്വം കുടുക്കി ഫോറസ്റ്റ്. വിൽപനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി ശക്തൻ നഗറിലെ ഹോട്ടൽ മുറിയിൽ തങ്ങിയ സംഘത്തെ ഒരു കോടി രൂപ തരാമെന്നു പറഞ്ഞെത്തി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ (47), തിരുവനന്തപുരം വെള്ളറട സ്വദേശി റാംകുമാർ (41), മാള വൈന്തല സ്വദേശി സന്തോഷ് (42) എന്നിവരാണു പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
പിടിയിലായ പ്രതികളെയും ഇരുതലമൂരിയെയും പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിനു കൈമാറുമെന്നും ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് വന്നുചേരുമെന്ന അന്ധവിശ്വാസത്തിലാണ് വൻ വിലയിൽ ഇവയെ കരിഞ്ചന്തയിൽ വിൽക്കുന്നതെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.
Post Your Comments