Latest NewsCinemaBollywoodNewsIndiaEntertainmentInternational

‘ഇന്ത്യ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് വരൂ, മോദി സര്‍ക്കാര്‍ ചെയ്യുന്നത് തെറ്റ്’: ഷാരൂഖ് ഖാനെ ക്ഷണിച്ച് പാക് അവതാരകൻ

ഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാനോട് കുടുംബമടക്കം ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് വരാൻ അഭ്യർത്ഥിച്ച് പാകിസ്ഥാന്‍ ടെലിവിഷന്‍ അവതാരകന്‍ വഖാര്‍ സാക്ക. ആര്യൻ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് ലോകമെമ്പാടും ചർച്ചയാകുന്നതിനിടയിലാണ് ഷാരൂഖിനേയും കുടുംബത്തെയും വഖാർ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്. വഖാറിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഷാരൂഖിന്റെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു.

‘സര്‍, ഷാരൂഖ് ഖാന്‍, ഇന്ത്യ വിട്ട് നിങ്ങൾ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് മാറൂ. നരേന്ദ്ര മോദി സര്‍ക്കാര്‍ നിങ്ങളുടെ കുടുംബത്തോട് ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്. ഞാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്നു’- വഖാര്‍ ട്വിറ്ററില്‍ കുറിച്ചു. വഖാറിന്റെ ഈ ട്വീറ്റിനെ പരിഹസിച്ച്‌ നിരവധിയാളുകളാണ് രംഗത്തെത്തിയത്. ‘ഷാരൂഖ് ഖാന്റെ ഭാര്യ ഹിന്ദുവാണ്, അദ്ദേഹം ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഭാര്യയുടെ മതത്തെ ബഹുമാനിക്കുന്നു. ഇത് ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അടയാളമാണ്’- എന്ന് മറ്റൊരാൾ പ്രതികരിച്ചു.

Also Read:അഫ്ഗാന്‍ കൊടും പട്ടിണിയിലേക്ക് : പിഞ്ചുകുട്ടികള്‍ തെരുവില്‍ മരിച്ചുവീഴും, ജനസംഖ്യയുടെ പകുതിയെയും ബാധിക്കും- യുഎൻ

അതേസമയം, ആര്യൻ ഖാൻ കേസിൽ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലിലെ കിരൺ ഗോസാവി കീഴടങ്ങും പൂനെ പൊലീസീൽ കീഴടങ്ങും. ലഖ്നൗവിൽ കീഴടങ്ങുമെന്ന് കിരൺ ഗോസാവി അറിയിച്ചു. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇയാൾ ശ്രമിച്ചതായി കേസിലെ മറ്റൊരു സാക്ഷി വെളിപ്പെടുത്തിയിരുന്നു. നിരവധി ട്വിസ്റ്റുകളാണ് കേസിൽ സംഭവിക്കുന്നത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button