MollywoodLatest NewsKeralaCinemaNewsEntertainment

‘നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഇഷ്ടം ഇല്ലാതാകാൻ കാരണം പൃഥ്വിരാജ്’: ധ്യാൻ ശ്രീനിവാസൻ, വീഡിയോ

താരകുടുംബമാണ് ശ്രീനിവാസന്റേത്. മക്കൾ രണ്ട പേരും സിനിമയിൽ തന്നെ. സംവിധായകനായും ഗായകനായും നടനായും വിനീത് ശ്രീനിവാസൻ നിറഞ്ഞുനിൽക്കുമ്പോൾ നടനെന്ന നിലയിൽ തന്റേതായ ശൈലിയിൽ മികച്ച് നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസനും. ഇവരുടെ ഒരു പഴ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. ധ്യാൻ വളരെ ചെറുപ്പത്തിൽ ഉള്ളപ്പോൾ എടുത്തതാണ് അഭിമുഖമെന്ന് വ്യക്തം. കൈരളിയാണ് ഈ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

Also Read:ഷാരൂഖിന്റെ കുടുംബം പ്രതീക്ഷയില്‍ : ആര്യന് വേണ്ടി മുകുള്‍ റോത്തഗി

നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്. പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തിൽ ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി. വിനീത് തന്നോട് ‘മീര ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മ ആയി വന്നാൽ കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചിട്ടുണ്ടെന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഇവരുടെ സംസാരം കേട്ട് അവതാരകനും ശ്രീനിവാസനും ചിരിക്കുന്നുണ്ട്.

അതേസമയം, സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം. ഹൃദയത്തിലെ ദർശന ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button