Latest NewsKeralaNews

‘സുന്ദരിയുടെ ഭരണിപ്പാട്ട്’: കെ മുരളീധരനെതിരെ പരാതി നല്‍കി ആര്യ രാജേന്ദ്രന്‍

മേയർ ആര്യ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്

തിരുവനന്തപുരം : അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മുരളീധരനെതിരെ കേസെടുക്കണമെന്നാണ് മേയറുടെ ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്‍റെ സമരത്തിലായിരുന്നു മുരളീധരന്റെ പരാമർശം.

‘മേയർ ആര്യ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നതെന്ന് ഓർക്കണം. അതുകൊണ്ട് തന്നെ അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് ‘- എന്നായിരുന്നു മുരളീധരൻ പറഞ്ഞു.

Read Also  :  എല്ലാവര്‍ക്കും ഒരു മോശം ദിവസമുണ്ട് കുറച്ച്‌ വിവേകവും ദയയും കാണിക്കുക: വിവാദങ്ങൾക്ക് മറുപടിയുമായി മുഹമ്മദ്‌ ഷമി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കൗണ്‍സിലര്‍മാർ നടത്തുന്ന സമരം മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്ക് പോലും പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മുഖ്യമന്ത്രി ഇപ്പോൾ സില്‍വര്‍ ലൈനിൽ നിന്നും എത്രകോടി അടിച്ചുമാറ്റാം എന്ന ചിന്തയിലാണെന്നും മുരളീധരൻ പരിഹസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button