Latest NewsKeralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ നീട്ടി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സമയോചിതമായ ഇടപെടല്‍,ജാമിയ മിലിയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ജീവന്‍ തിരിച്ചുകിട്ടി

നവംബറിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.

Read Also: ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം: ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button