Latest NewsNewsInternational

ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി: താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കാനൊരുങ്ങി റഷ്യ

താലിബാന് എല്ലാ സഹായവും ചെയ്യാന്‍ ചൈന ഒരുങ്ങുന്നതിന് ബദലായി ഇടപെടാന്‍ റഷ്യ ഒരുങ്ങുന്നുവെന്നതാണ് കണക്കുകൂട്ടല്‍.

കാബൂള്‍: താലിബാനെതിരെ നയം മാറ്റാനൊരുങ്ങി റഷ്യ. താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കുമെന്ന തീരുമാനത്തിന് പിന്നാലെ താലിബാനെ ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി റഷ്യ. പുടിനെടുത്ത തീരുമാനത്തെ താലിബാന്‍ സ്വാഗതം ചെയ്തു. ഒരു ഭരണകൂടം എന്ന നിലയില്‍ താലിബാനെ വിശ്വാസത്തിലെടുക്കാനുള്ള നിര്‍ണ്ണായക നീക്കമാണ് റഷ്യനടത്തുന്നത്. താലിബാനോടുള്ള സമീപനത്തില്‍ പുടിന്‍ ഭരണകൂടം നിലപാട് മാറ്റുന്നത് മേഖലയിലെ നിര്‍ണ്ണായകമായ നയതന്ത്രമാണെന്നാണ് വിലയിരുത്തല്‍.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ഭരണം നടത്താന്‍ റഷ്യയുടെ ഭാഗത്തു നിന്നും സഹായം നല്‍കുമെന്നും ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി താലിബാന്‍ എടുക്കണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടിരുന്നു. താലിബാന് എല്ലാ സഹായവും ചെയ്യാന്‍ ചൈന ഒരുങ്ങുന്നതിന് ബദലായി ഇടപെടാന്‍ റഷ്യ ഒരുങ്ങുന്നുവെന്നതാണ് കണക്കുകൂട്ടല്‍. റഷ്യന്‍ മേഖലയുടെ ഭാഗമായി തജിക്കിസ്താനും കസാഖിസ്താനും അടങ്ങുന്ന അതിര്‍ത്തിപ്രദേശം കടന്ന് ഭീകരസംഘടനകള്‍ ശക്തിപ്രാപിക്കാതിരിക്കാനുള്ള നീക്കവും റഷ്യ നടത്തുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ താലിബാന്‍ പൂര്‍ണ്ണനിയന്ത്രണത്തിലാക്കുമെന്ന പ്രതീക്ഷയിലാണ്.

shortlink

Post Your Comments


Back to top button