KeralaLatest NewsIndia

ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീജ നെയ്യാറ്റിൻകര, പോസ്റ്റിൽ വിമർശനവും പിന്തുണയും

ചിലർ ഈ അവസരത്തെ മോദിക്കെതിരെ തിരിച്ചു വിടാനും ശ്രമിക്കുന്നുണ്ട്.

തിരുവനന്തപുരം: പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ഫേസ്‌ബുക്കിലെ ചില വിവാദ പ്രൊഫൈലുകൾ. കോൺഗ്രസിലെ നേതാക്കളിൽ ചിലരും ഇന്ത്യയുടെ പരാജയത്തെ കേന്ദ്രസർക്കാരിനോടുള്ള എതിർപ്പായി കരുതുന്നു. എന്നാൽ ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ശത്രുരാജ്യമായ പാകിസ്ഥാൻ ജയിച്ചതിൽ ഉള്ള സന്തോഷം ആശംസയായി പുറത്തു വന്നു. ഇത് കൂടാതെ ഇന്ത്യയുടെ വിജയത്തെകുറിച്ചുള്ള ജ്യോതിഷ പംക്തിയുടെ വാർത്തയും ഇട്ട് പരിഹസിച്ചിട്ടിട്ടുണ്ട്.

പോസ്റ്റിൽ ക്രിക്കറ്റിനെ ക്രിക്കറ്റായി കാണണമെന്ന് ചിലർ പറയുകയും പാകിസ്താന് അഭിനന്ദനങ്ങൾ നേരുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതേപോലെ ഇസ്രായേൽ ഫുട്‍ബോൾ ടീമിന് ആശംസ നേരുമോ എന്ന് എതിർപ്പുമായെത്തിയവർ ചോദിക്കുന്നുണ്ട്. ചിലർ ഈ അവസരത്തെ മോദിക്കെതിരെ തിരിച്ചു വിടാനും ശ്രമിക്കുന്നുണ്ട്.

പോസ്റ്റും കമന്റുകളും കാണാം:

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. പാക് ബൗളിംഗില്‍ വിക്ക‌റ്റുകള്‍ ഒന്നിന് പുറകെ ഒന്നായി നഷ്‌ടമായ ഇന്ത്യയെ പന്തും നായകന്‍ കൊഹ്‌ലിയും ചേര്‍ന്നുള‌ള കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലെത്തിച്ചത്.ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത്ത്. ഷഹീന്‍ അഫ്രീദിയ്‌ക്കാണ് വിക്ക‌റ്റ്.

തുടര്‍ന്ന് പ്രതിരോധിച്ച്‌ ഇന്ത്യ കളി ആരംഭിച്ചെങ്കിലും അഫ്രീദിയുടെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുലിനെയും (3), വൈകാതെ സൂര്യകുമാര്‍ യാദവിനെയും (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.ഹസന്‍ അലിയെ തുടര്‍ച്ചയായി സിക്‌സടിച്ച്‌ പ്രതീക്ഷ നല്‍കി മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയ പന്തും(39) പുറത്തായി. പിന്നാലെ മികച്ച പിന്തുണ കൊഹ്‌ലിക്ക് നല്‍കിയ ജഡേജ(13) പുറത്തായി.

എന്നാല്‍ മികച്ച രീതിയില്‍ ബാ‌റ്റ് വീശി നായകന്‍ കൊഹ്‌ലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 29ാം അര്‍ദ്ധ സെഞ്ചുറി നേടിയ കൊഹ്‌ലി അവസാന ഓവറിന് തൊട്ട്മുന്‍പ് പുറത്തായി (57). അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (11) പുറത്തായി. ഭുവനേശ്വര്‍ കുമാറും (5) ഷമിയും(0) ചേര്‍ന്ന് കൂടുതല്‍ നഷ്‌ടമുണ്ടാകാതെ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. ഏഴ് വിക്ക‌റ്റ് നഷ്‌ടത്തില്‍ 151 റണ്‍സാണ് ഇന്ത്യ നേടിയത്

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button