KeralaLatest NewsNews

‘നിസ്കാരം എന്നു കേൾക്കുമ്പോൾ പണിക്കർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്’: വളച്ചൊടിക്കലെന്നു ശ്രീജിത്

മതാചാരങ്ങൾ എപ്പോഴും അനുവർത്തിക്കുന്ന ആളല്ല താനെന്ന് മുൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് രാഷ്ട്രീയ നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കർ. മുസ്ലീം ക്രിക്കറ്റർമാരുടെ നിസ്കാരത്തെപ്പറ്റിപുതിയ ചർച്ച പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് പണിക്കർ. പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്ന ചർച്ചയിലെ അംഗങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് ശ്രദ്ധനേടുന്നു

കുറിപ്പ് പൂർണ്ണ രൂപം

മുസ്ലീം ക്രിക്കറ്റർമാരുടെ നിസ്കാരത്തെപ്പറ്റി ഞാൻ ഇന്നത്തെ ചർച്ചയിൽ പറഞ്ഞത്:
[1] ടീമിൽ ആദ്യമായെത്തിയ മൊയീൻ അലിക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തത് സഹതാരം ഗ്രേയം ഹിക്കാണ്. അതൊരു നല്ല കാര്യമാണ്.

read also: കാമുകന്റെ വീട്ടില്‍ നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതി തടിക്കച്ചവടക്കാരന്‍ നസീര്‍

[2] ഉത്തരാഖണ്ഡ് ടീമിൽ താരങ്ങൾക്ക് നിസ്കരിക്കാൻ മൗലവിയെ കൊണ്ടുവന്നത് കോച്ചാണോ ക്യാപ്റ്റനാണോ എന്ന കാര്യത്തിൽ വിവാദം ഉണ്ടായിട്ടും ബിസിസിഐ ഇടപെട്ട് പ്രശ്നം പരിഹരിക്കാതിരുന്നത് ശരിയായില്ല.

[3] മതാചാരങ്ങൾ എപ്പോഴും അനുവർത്തിക്കുന്ന ആളല്ല താനെന്ന് മുൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിട്ടുണ്ട്. എങ്കിലും തനിക്ക് നിസ്കരിക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ അതിനുള്ള അവസരം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യൻ ടീം.

ഇതുകഴിഞ്ഞ് പ്രതികരിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് യാഹ്യാ തങ്ങൾ: “നിസ്കാരം എന്നു കേൾക്കുമ്പോൾ ശ്രീജിത് പണിക്കർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്.”
ചിത്രത്തിൽ ഞാൻ: “വാട്ട് കോക്കനട്ട്? നമുക്ക് നല്ലൊരു ഇഎൻടിയെ കാണാൻ പോയാലോ?”
#വളച്ചൊടിക്കൽ #ചെവി #കേൾവിശക്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button