ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്ഥാന്‍ കീഴടക്കി. യുഎഇ വേദിയൊരുക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ പത്തു വിക്കറ്റിനാണ് പാക് പട ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഏകദിന, ട്വന്റി ലോക കപ്പുകളിലായി ഇതിനു മുന്‍പത്തെ 12 മത്സരങ്ങളില്‍ ഇന്ത്യയോടു തോറ്റ പാകിസ്ഥാന്റെ ആദ്യവിജയാണിത്. 30 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാൻ ഇന്ത്യയെ ലോകകപ്പിൽ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടെങ്കിലും ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒത്തിരി കാര്യങ്ങൾ തന്നില്ലേയെന്ന് ചോദിക്കുകയാണ് സന്ദീപ് ദാസ്.
‘സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല. സ്നേഹമാണ് കളിയുടെ അടിസ്ഥാനം. ഈ വസ്തുത തിരിച്ചറിയാൻ നമുക്ക് സാധിക്കണം. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സംഭവിച്ച തോൽവിയുടെ നിരാശ അപ്പോൾ മാറും. മറക്കാനാവാത്ത എത്രയോ നിമിഷങ്ങൾ നമുക്കുണ്ട്. ആ നിലയ്ക്ക് ഈ തോൽവി നമുക്ക് ക്ഷമിക്കാം. ഇന്ത്യൻ ടീമിനുവേണ്ടി തുടർന്നും ആർപ്പുവിളിക്കാം. പാക്കിസ്ഥാനെ മനസ്സുതുറന്ന് അഭിനന്ദിക്കാം’, സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments