തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിശോധിച്ച് പുതിയ ബാച്ചുകളും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുമ്പ് ആനുപാതികമായി സീറ്റ് വര്‍ദ്ധിപ്പിക്കാത്ത ജില്ലകളില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സീറ്റ് കുറവുള്ള 50 താലൂക്കുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ നാലിന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താലൂക്ക് അടിസ്ഥാനത്തിലാണ് പ്ലസ് വണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുള്ളത്. 36 താലൂക്കുകളില്‍ സയന്‍സ് സീറ്റും,41 താലൂക്കുകളില്‍ ഹ്യുമാനിറ്റീസ് സീറ്റും 46 താലൂക്കുകളില്‍ കൊമേഴ്‌സ് സീറ്റും കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യമുളള എയിഡഡ് അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ആവശ്യമുള്ളതിന്റെ 20 ശതമാനം മാനേജ്‌മെന്റ് സീറ്റിന് അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് വര്‍ദ്ധനയിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ സയന്‍സ് ഗ്രൂപ്പില്‍ താത്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച 5812 പേര്‍ക്ക് ഇതുവരെ അഡ്മിഷന്‍ ലഭിച്ചിട്ടില്ല.
Post Your Comments