KeralaLatest NewsNews

തമിഴ്നാട് ആവുമ്ബോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും, കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം: ഹരീഷ് പേരടി

പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനു പിന്നാലേ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

read also: കുലംകുത്തി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല: ഹരീഷ് പേരടി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായെന്നും ഇതിനായുളള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ 2019ല്‍ നിയമസഭയില്‍ അറിയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് രംഗത്തെത്തിയത്. 2019ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആവുമ്ബോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും, കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം. അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button