Latest NewsKeralaNattuvarthaNews

പ്രളയ മുന്നറിയിപ്പിൽ കേരള സർക്കാർ വൻ പരാജയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: പ്രളയ മുന്നറിയിപ്പിൽ കേരള സർക്കാർ വൻ പരാജയമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 2018ലെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ചപറ്റിയെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

Also Read:ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടിനിന്ന അഴുക്ക്ചാല്‍ പൊട്ടി ഒലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

പ്രളയം ഉണ്ടായ ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും പ്രളയ മാപ്പിങ് കൃത്യമായി നടത്തിയില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമർശിച്ചു.

ദുരന്ത സമയത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷന്‍ വിദേശത്തായിരുന്നു. ഓഖി വന്നപ്പോഴും അദ്ദേഹം വിദേശത്തായിരുന്നു. അധ്യക്ഷന് വിദേശകാര്യത്തിന്‍റെ ചുമതലയാണോ. പ്രളയത്തിന് ശേഷം 12,836 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നു. എന്നാല്‍, ചെലവഴിച്ചത് 5,000 കോടി മാത്രമാണ്. ദുരന്തത്തിന്‍റെ ദുരനുഭവം ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ല. ആദ്യ പ്രളയത്തിന് ശേഷം ഹരിത സുരക്ഷിത സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല’, തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button