Latest NewsIndia

മതപരിവർത്തന നിരോധന നിയമം: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

നേരത്തെ യുവാവിനെ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ ശ്രമിച്ച ക്രിസ്ത്യൻ പാസ്റ്ററുടെ ആരാധനാലയത്തിൽ ഹിന്ദു സംഘടനകൾ ഭജൻ നടത്തിയിരുന്നു.

ബംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.  പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച് കാത്തലിക് ബിഷപ്പ് കൗണ്‍സിലും സര്‍ക്കാരിന് കത്തയച്ചിരുന്നു.

അതേസമയം മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നേരത്തെ യുവാവിനെ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ ശ്രമിച്ച ക്രിസ്ത്യൻ പാസ്റ്ററുടെ ആരാധനാലയത്തിൽ ഹിന്ദു സംഘടനകൾ ഭജൻ നടത്തിയിരുന്നു. പാസ്റ്ററെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button