മെക്സിക്കോ സിറ്റി : ജന്മദിനാഘോഷങ്ങൾക്കായി മെക്സിക്കോയിൽ എത്തുമ്പോൾ അഞ്ജലി റിയോട്ട് എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല അത് തന്റെ അവസാന യാത്രയായിരിക്കുമെന്ന്. പിറന്നാൾ ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ഹിമാചൽപ്രദേശിൽനിന്നുള്ള യാത്രാ ബ്ലോഗറായ അഞ്ജലി മെക്സിക്കോയിൽ ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
അവസാന യാത്രയുടെ ചിത്രങ്ങളും വീഡിയോയും അഞ്ജലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ടുലുമിലേക്കുള്ള യാത്രയ്ക്ക് മുൻപ് മൊണ്ടാനയിലെ ഗ്ലേഷ്യർ ദേശീയ പാർക്ക് സന്ദർശിച്ച ദൃശ്യങ്ങളും അഞ്ജലി പങ്കുവച്ചിരുന്നു. നാൽപതിനായിരത്തിൽപരം ഫോളോവേഴ്സാണ് അഞ്ജലിക്ക് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്.
Read Also : കൊടും തണുപ്പിൽ നദിയില്‍ കാല് അനക്കാന്‍ കഴിയാതെ കങ്കാരു: രക്ഷപ്പെടുത്തൽ, വീഡിയോ
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മെക്സിക്കോ ടുലുമിലെ ബീച്ച് റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലിയും ഭർത്താവ് ഉത്കർഷ് ശ്രീവാസ്തവയും. നഗരത്തിലെ ലാ മാൽക്യുയെരിഡ റസ്റ്റോറന്റിൽ വിനോദസഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ, നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. രണ്ട് ലഹരിസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ഏറ്റുമുട്ടലിന് കാരണമായതെന്നും അഞ്ജലിയും മറ്റു വിനോദ സഞ്ചാരികളും യാദൃച്ഛികമായി ഇതിനിടയിൽപ്പെടുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments