Latest NewsKeralaNewsIndia

‘മോഹന്‍ലാല്‍ നടനല്ല, ബിസിനസുകാരന്‍, തീയേറ്റര്‍ ഉടമകളെ വഞ്ചിച്ചു’: ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍

ഒടിടിക്കെതിരെ അന്ന് ശബ്ദം ഉയര്‍ത്തിയ സിനിമാതാരം മോഹന്‍ലാലാണ്

കൊച്ചി : തിയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. എന്നാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്നു റിപ്പോർട്ട്. ഈ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് വിജയകുമാര്‍ പറഞ്ഞു.

read also: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി: പുതിയ തീരുമാനമായി സൗദി അറേബ്യ
‘മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആന്റണി എന്ന ബിസിനസുകാരന്‍ മാത്രമല്ല അതിന്റെ പിന്നിലുളളത്. മോഹന്‍ലാല്‍ എന്ന ഒരു കലാകാരനുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുണ്ട്. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഇവരുടെയൊക്കെ മുഖങ്ങളും പ്രകടനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തീരുമാനിക്കണം. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’

‘മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ കലാകാരന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി എന്നതാണ്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019 ഡിസംബറില്‍ സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ എന്നത് തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് മോാഹന്‍ലാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒടിടിക്കെതിരെ അന്ന് ശബ്ദം ഉയര്‍ത്തിയ സിനിമാതാരം മോഹന്‍ലാലാണ്. സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാണ് ഈ അഭിപ്രായം തിരിഞ്ഞത്. ഞങ്ങളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തത്. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണ്.’ – വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button