Latest NewsKeralaNattuvarthaNewsIndia

അത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ ഒരു താൽക്കാലിക ഓഫീസ് മുല്ലപ്പെരിയാറിന്റെ അടിവാരത്തിട്ട് അവിടെയിരുന്ന് ഭരിച്ച് കാണിക്കൂ

ഭീതിയുണ്ട്, ആരും കെട്ടിച്ചമച്ചു തന്ന ഭീതിയല്ല സ്വയമേ തോന്നുന്ന ഭീതി, മാറ്റി തരേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തമാണ്: സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങളില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഇത്രയധികം വിശ്വാസം മുല്ലപ്പെരിയാറിൻ്റെ ഉറപ്പിൽ താങ്കൾക്ക് ഉണ്ടെങ്കിൽ താങ്കൾ എന്തിനാണ് 2019 ൽ പുതിയ ഡാം പണിയുന്ന കാര്യം പറഞ്ഞത് എന്ന് മനസ്സിലായില്ല, ഭീതിയുണ്ട്, ആരും കെട്ടിച്ചമച്ചു തന്ന ഭീതിയല്ല സ്വയമേ തോന്നുന്ന ഭീതി. മാറ്റി തരേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

Also Read:ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍, പിന്നെ സുഹൃത്തിന്റെ ഭാര്യ,ഒടുവില്‍ അനുപമ:അജിത്താണ് യഥാര്‍ത്ഥ വില്ലനെന്ന് അന്ന ബെന്നി

‘ഭീതി പരത്താനല്ല, മറിച്ചു ഭീതി സംഭവിക്കാതിരിക്കാനാണ്. നമ്മൾ കാലപ്പഴക്കം ചെന്നാൽ താമസിക്കുന്ന വീടൊന്നു റിപ്പയർ ചെയ്യാറില്ലെ അതുപോലെ തന്നെയാണ് മനുഷ്യനിർമിതമായ എതൊരു വസ്തുവും. 125വ൪ഷം പഴക്കമുള്ള ഡാം ഡീകമ്മീഷൻ ചെയ്താൽ ആശങ്ക ഒഴിവാകും. ഗവൺമെന്റ് ജനങ്ങളൊടൊപ്പമായാൽ സ൪ക്കാറിന് അത് ഗുണമെ ചെയ്യൂ. കാലപ്പഴക്കം ചെന്നതിന് എന്തെങ്കിലും പ്രശ്നങ്ങൾ വന്നിട്ട് പരിഹരിച്ചിട്ട് കാര്യമില്ലല്ലോ’, എന്ന് സോഷ്യൽ മീഡിയ പറയുന്നു.

‘അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ സെക്രട്ടേറിയേറ്റിന്റെ ഒരു താൽക്കാലിക ഓഫീസ് മുല്ലപ്പെരിയാറിന്റെ അടിവാര മേഖലയിൽ സ്ഥാപിച്ച് 1 വർഷക്കാലം എങ്കിലും അവിടിരുന്ന് ഭരിച്ച് കാണിച്ച് എല്ലാവർക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരു മാതൃകയാവണം എന്നാണ് ഈ ഉള്ളവന്റെ അഭിപ്രായം. എന്ന് മുല്ലപ്പെരിയാർ എന്ന ജല ബോംബിനെ ഭയത്തോടെ നോക്കികാണുന്ന 35 ലക്ഷത്തിൽ വരുന്ന താങ്കളുടെ ഒരു പ്രജ’, എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button