
മനാമ: ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്തു നിന്ന് 500 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ താഴെ നിന്നാണ് സുകൃതിന്റെ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി കുടുംബാഗംങ്ങൾ അപേക്ഷ നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്‌ലിയയിലെ വീട്ടിൽ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയിൽ വാട്ടർ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തുടർന്ന് കാണാതായ സുകൃതിന്റെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.
ഉയരത്തിൽ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്ക്ക് ക്ഷതമേൽക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണം. അതേസമയം ബഹ്‌റൈൻ അധികൃതർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അംബാസഡർ വ്യക്തമാക്കി.
Post Your Comments