Latest NewsIndiaNews

സൈറണ്‍ ഘടിപ്പിച്ച സ്‌കോര്‍പ്പിയോ, താമസിക്കാന്‍ സൗജന്യ മുറി: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനിയിലെത്തിയ യുവാവ് അറസ്റ്റില്‍

ചോദ്യങ്ങൾ ഉയർന്നതോടെ  ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി

ചെന്നൈ: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനി ക്ഷേത്രത്തിലെത്തിയ യുവാവ് അറസ്റ്റില്‍. സൈറണ്‍ ഘടിപ്പിച്ച കറുത്ത സ്‌കോര്‍പ്പിയോ വാഹനത്തിൽ ക്ഷേത്രദര്‍ശനത്തിനെത്തിയ മയിലാട്ടുതുറ സ്വദേശിയായ എസ് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ഐഡന്‍ഡിറ്റി കാര്‍ഡും പൊലീസ് കണ്ടെടുത്തു. ക്ഷേത്രഭാരവാഹികളോട് ഇയാൾ താമസിക്കാന്‍ സൗജന്യമായി മുറി ആവശ്യപ്പെട്ടിരുന്നു.

read also: മതേതര ജീവികള്‍ ആരെങ്കിലും അറിഞ്ഞോ? നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് വനിതാ സംരംഭകയെ തല്ലിചതച്ചത് : സന്ദീപ് വചസ്പതി

സാധാരണരീതിയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ദര്‍ശനത്തിനെത്തുന്ന വിവരം ജില്ലാ റവന്യൂ അധികൃതര്‍ ക്ഷേത്ര അധികൃതരെ അറിയിക്കാറുണ്ട്. എന്നാല്‍ ഇയാളുടെ സന്ദര്‍ശനവേളയില്‍ അതുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ ഇയാളോട് ഐഡികാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു.  ചോദ്യങ്ങൾ ഉയർന്നതോടെ  ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. അധികൃതര്‍ ജില്ലാ റവന്യൂ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാൾ ഇതിനു മുൻപും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button