തിരുവനന്തപുരം : കോട്ടയം എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകയെ പരസ്യമായി പെലച്ചി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് എസ്.എസ്.ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇടത് സാംസ്‌കാരിക നായകര്‍ക്കെതിരെ അദ്ദേഹം രംഗത്ത് വന്നത്.
Read Also : മുഹമ്മദ് ഷമിയെ മെന്റർ ആക്കിയിട്ട് ധോണിയെ ടീമിൽ എടുക്കാൻ പറ്റുമോ സാർ? ഇല്ല അല്ലേ?: വൈറൽ കുറിപ്പ്
എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് എഐഎസ്എഫ് പ്രവര്‍ത്തകയുടെ ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്ത സംഭവം സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന ഇടത് സാംസ്‌കാരിക നായകര്‍ ഇതിനു മാത്രം പ്രതികരിച്ച് കണ്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
എന്റെ പേജില്‍ വന്ന് മണ്ടത്തരം എഴുതിയാല്‍ ഞാനത് ഡിലീറ്റ് ചെയ്യും. തെറി എഴുതിയാല്‍ അയാളെ ബ്ലോക്ക് ചെയ്യും. എന്നാല്‍ കേരളത്തിലെ ഇടത് സാംസ്‌കാരിക നായകരുടെ ആരുടെയെങ്കിലും പേര് എന്റെ പേജില്‍ എഴുതിയാല്‍ ഞാന്‍ ക്രിമിനല്‍ കേസ് കൊടുക്കും. ഒരു പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിച്ച് തെറിവിളിച്ച് മാനഭംഗം ചെയ്യും എന്നുവരെ പറഞ്ഞ ഒരു ക്രിമിനലിനെതിരെ വായ തുറക്കാന്‍ കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുള്ള ഇടത് സാംസ്‌കാരിക നായകര്‍.
Post Your Comments