തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വ്യക്തിഅധിക്ഷേപം നടത്തിയ കെ മുരളീധരന് മറുപടിയുമായി സിപിഐഎം. മുരളീധരന്‍ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. ഒരു ഉളുപ്പും കൂടാതെ അദ്ദേഹം കേട്ടിരുന്നതല്ലാതെ ഒരക്ഷരം മുരളീധരന്‍ മിണ്ടിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
‘തിരുവനന്തപുരം മേയറെ കുറിച്ച് ശ്രീ കെ മുരളീധരന്‍ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഭരണിപ്പാട്ടുകാരി ആണ് മേയര്‍ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡണ്ട് ആയിരുന്ന കാലത്ത് ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. മുരളീധരന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് ഭരണി പാട്ടിന്റെ ഈരടികള്‍. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നത്. തിരുവനന്തപുരം മേയര്‍ക്കെതിരെയായി ഭരണിപ്പാട്ട് പാടാന്‍ വാ തുറക്കുന്നത് വളരെ കരുതലോടെ ആവണം. നഗരത്തിലെ പ്രബുന്ധരായ ജനങ്ങള്‍ നിശ്ശബ്ദരായി നോക്കിയിരിക്കുമെന്ന് കരുതിയേക്കരുത്. മുരളീധരനെ പോലെ ഒരു എംപി ഇത്രയും തരംതാണ പ്രസ്താവനകളുമായി വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പേരിലാണ് മുരളീധരന്‍ ഈ തെമ്മാടിത്തമൊക്കെ വിളമ്പുന്നത്. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ നിലപാട് എന്താണ് എന്ന് ചോദിക്കാന്‍ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇതിനേക്കാള്‍ മോശമാണ്. ഇത് കോണ്‍ഗ്രസ്സിന്റെ സംസക്കാരമാണ് എന്ന് സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മനസിലാക്കുന്നത് നന്നായിരിക്കും. മേയര്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എല്ലാ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’- ആണാവോർ നാഗപ്പൻ പറഞ്ഞു.
മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്നാണ് മുരളീധരന്‍ അധിക്ഷേപിച്ചത്.
Post Your Comments