ErnakulamNattuvarthaLatest NewsKeralaNews

കാല്‍മുട്ട് വരെ തറയില്‍ മുട്ടിക്കിടക്കുന്നു, ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ യുവതി: ദുരൂഹത

ഏഴു മാസം മുമ്പായിരുന്നു മിത്രയും അഭിജിത്തും വിവാഹിതരായത്

മരട്: ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ യുവതി. പനങ്ങാട് ഉദയത്തുംവാതില്‍ അജി നിവാസില്‍ അഭിജിത്തിന്‍റെ ഭാര്യ മിത്രയെ (23) ആണ് ചേപ്പനത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.

വീട്ടിലെ ജനാലയുടെ കമ്പിയില്‍ കഴുത്തില്‍ മുണ്ട് കുരുക്കി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മിത്രയുടെ മൃതദേഹം. ഭര്‍ത്താവ് അഭിജിത്താണ്​ ആദ്യം കണ്ടത്. എന്നാല്‍, അധികം ഉയരമില്ലാത്ത ജനാലയുടെ കമ്ബിയില്‍ തൂങ്ങിക്കിടക്കുകയും കാല്‍മുട്ട് വരെ തറയില്‍ മുട്ടിക്കിടക്കുന്നതും ദുരൂഹത ഉയര്‍ത്തുന്നതായി പരിസരവാസികള്‍ ആരോപിച്ചു.

read also: സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിച്ച യുവാവ് പിടിയിൽ

ഏഴു മാസം മുമ്പായിരുന്നു മിത്രയും അഭിജിത്തും വിവാഹിതരായത്. മിത്രയുടെ വീട്ടുകാരും അഭിജിത്തുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായും തന്‍റെ വീട്ടില്‍ പോകണമെന്ന് മിത്ര ആവശ്യപ്പെട്ടിരുന്നെങ്കിലും അഭിജിത്ത് സമ്മതിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മിത്രക്ക്​ അഭിജിത്തിന്‍റെ വീട്ടില്‍ താമസിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ രണ്ടുനിലയുള്ള ഒരു വീടിന്‍റെ മുകള്‍ നിലയിൽ ഒരു മാസത്തോളമായി വാടകയ്ക്ക് ​ താമസിച്ചുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button