ThiruvananthapuramKeralaNattuvarthaLatest NewsNews

‘പെലച്ചി’ എന്ന് വിളിച്ചത് സംഘപരിവാർ ആയിരുന്നെങ്കിൽ പിണറായി മുതൽ ബിന്ദു അമ്മിണി വരെ അട്ടഹസിക്കുമായിരുന്നു: കുറിപ്പ്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണിമുഴക്കിയെന്നാരോപിച്ച് എഐഎസ്എഫ് വനിത വിദ്യാര്‍ത്ഥി നേതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നൽകിയതോടെയാണ്‌ എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘർഷം വിവാദമായത്. മാധ്യമങ്ങൾ വാർത്തയാക്കിയെങ്കിലും പരാതികൾക്ക് ഉടൻ നടപടി സ്വീകരിച്ചെങ്കിലും വിഷയത്തിൽ ഭരണത്തിലിരിക്കുന്നവർക്കോ സാംസ്കാരിക നായകർക്കോ മിണ്ടാട്ടമില്ലെന്ന വിമർശനം ഉയരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് നിലനിൽക്കുമ്പോഴും രാഷ്ട്രീയ നേതാക്കളോ സാഹിത്യകാരന്മാരോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്.

‘പെലച്ചി എന്ന് വിളിച്ചത് സംഘപരിവാറിൽ പെട്ട ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് വെറുതേ ഒന്ന് ആലോചിച്ചു നോക്കൂ. അങ്ങ് പിണറായി മുതൽ ഇങ്ങ് റിയാസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും, വീഡി സതീശൻ തുടങ്ങി ബൽറാം വരെയുള്ള കൊങ്ങി നേതാക്കളും നുണയിടത്തിൽ തുടങ്ങി ബെന്യാമിൻ വരെ നീളുന്ന സാഹിത്യകാരന്മാരും, കേറ്റി മീര തുടങ്ങി ശാരദക്കുറ്റി വരെയുള്ള വനിതാ സാംസ്കാരിക നായകരും കോപ്പി ടീച്ചർ തുടങ്ങി ബിന്ദു അമ്മിണി വരെയുള്ള കമ്മിണികളും ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി ഇവിടെക്കിടന്ന് അട്ടഹസിക്കുമായിരുന്നു. ഇതിപ്പോൾ ആർക്കും കേട്ട ഭാവം പോലുമില്ല’, വിഷയത്തിൽ വൈറലാകുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ആണിത്.

Also Read:ഉറങ്ങിക്കിടക്കുന്നവരെ അവർ അറിയാതെ പതുങ്ങിയിരുന്ന് മോഷ്ടിക്കും, കാക്ക ഷാജിയെ പോലീസ് പിടികൂടിയത് വിദഗ്ദമായി

സഹപ്രവർത്തകനെ മർദ്ധിക്കുന്നത് കണ്ട് ഓടിച്ചെന്ന തന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായ് അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button