വനത്തിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയമെന്ന് പോലീസ്

രാജസ്ഥാൻ: കോളജ് വിദ്യാര്‍ഥിനിയെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ഇരയായതായി സംശയമുണ്ടെന്നും മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വ്യാഴാഴ്ച മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയെ വനത്തിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.

അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്‌ട്രേലിയ

കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി സംശയിക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടനടി പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Share
Leave a Comment