COVID 19Latest NewsNewsIndia

‘ആരാണ് വാക്​സിൻ എണ്ണി നോക്കിയത്’​? രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്​തുവെന്ന വാദം കളവെന്ന് ശിവസേന എംപി

ഡൽഹി: രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്​തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കളവാണെന്ന ആരോപണവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്.

‘രാജ്യത്ത് 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണ്​. ആരാണിത്​ കണക്കാക്കിയത്​. ഇതുവരെ 23 കോടിയിൽ കൂടുതൽ ഡോസുകൾ നൽകിയിട്ടില്ല. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളിവിടെ നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന തെറ്റായ വാര്‍ത്ത ആഘോഷമാക്കുകയാണ്’. സഞ്ജയ് റാവത്ത് പറഞ്ഞു.

അനുപമയുടെ കുഞ്ഞ് എവിടെയാണുള്ളതെന്ന് സൂചന ലഭിച്ചു : കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത് അദ്ധ്യാപക ദമ്പതികള്‍

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതേസമയം ശിവസേന എംപിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നും ശിവസേന നേതാക്കൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button