ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വന്തം മകളെ അവിഹിതമായി ഗർഭിണിയാക്കിയവനോട് നിങ്ങൾ പൊറുക്കുമോ? ഈ താടിക്കാരന് ഒന്നിനും മറുപടിയില്ല: റെജി ലൂക്കോസ്

തിരുവനന്തപുരം: പ്രസവിച്ചയുടൻ കുഞ്ഞിനെ മാതാപിതാക്കൾ മാറ്റിയെന്നാരോപിച്ച് രംഗത്ത് വന്ന അനുപമ എസ് ചന്ദ്രനും ഭർത്താവ് അജിത്തിനുമെതിരെ ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്. 35 വയസുകാരനായ അജിത്ത് 19 വയസ് മാത്രമുള്ള അനുപമയെ ഗർഭിണിയാക്കുമ്പോൾ ഇയാൾ വിവാഹിതനും ഒരു കുടുംബവും ഉള്ള ആളായിരുന്നു. തന്റെ മകൾ ഇത്തരത്തിൽ ഒരു ബന്ധത്തിൽ അകപ്പെട്ടാൽ മാതാപിതാക്കൾ എന്ത് ചെയ്യണമെന്ന് റെജി ലൂക്കോസ് ചോദിക്കുന്നു.

കുട്ടിയെ ദത്ത് നൽകാൻ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പ് ഇടുവിച്ചത് എന്ന് വിദ്യാസമ്പന്നയായ അനുപമ മാസങ്ങൾക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവർ വിശ്വസിക്കുമോ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നത്. സി പി എം ന് എതിരായ ഭ്രാന്തിളകിയവർ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകൻ ചത്താലും മരുമകളുടെ കണ്ണീർ കാണണം എന്ന യുക്തിയിൽ മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇയാളുടെ ഭാര്യയുടെ കണ്ണീർ എന്തുകൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാർ കാണുന്നില്ലെന്ന് റെജി പരിഹസിക്കുന്നു.

റെജി ലൂക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അമ്മയോടൊപ്പം തന്നെ കുഞ്ഞു വളരണമെന്നും കുഞ്ഞിന്റെ അമ്മയുടെ അവകാശവും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അനുപമ എന്ന അമ്മയുടെയും അവരുടെ കുഞ്ഞിന്റെയും പേരിൽ അഘോഷിക്കുന്നവർക്കും അവരെ പിന്തുണയ്ക്കുന്ന ചിലരോടും ചിലതു പറയാനുണ്ട്. ആരാണ് ഈ താടിക്കാരൻ. 19 വയസ്സ് മാത്രമുള്ള താൻ വിവാഹം കഴിക്കാത്ത 35 വയസ്സുള്ള ഇയാൾ അനുപമയെ ഗർഭിണിയാക്കുമ്പോൾ വിവാഹിതനും കുടുംബ്ബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടൊ? ഈ പ്രവർത്തി ഏതു ധാർമ്മികതയിൽ പെടും ? സ്വന്തം ഭാര്യയെ വിവാഹ മോചനം നേടാതെ അവിഹിത ഗർഭം ഒരു 19 കാരിയിൽ ചെയ്തതു (അന്ന് ) പെൺകുട്ടി നിങ്ങളുടേതാണങ്കിൽ നിങ്ങൾ എന്തു നിലപാടെടുക്കും. സ്വന്തം മകൾ ഗർഭിണിയാകുന്നത് മാസങ്ങൾക്ക് ശേഷം മാത്രമാണ് മാതാപിതാക്കൾ അറിയുന്നത്. വിവാഹിതനും ഭാര്യയുമുള്ള ഇയാൾ തങ്ങളുടെ 19 വയസ്സ് മാത്രമുള്ള മകളെ ഗർഭിണിയാക്കിയെങ്കിലും പെൺകുട്ടിയെ പ്രസവിക്കാൻ അനുവദിച്ചതും കുറ്റമാണോ? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാർ കാണുന്നില്ല. തന്നയുമല്ല അയാളുടെ ഭാര്യക്കും മനുഷ്യാവകാശമില്ല? ഇതിനൊക്കെ ശേഷമാണിയാൾ വിവാഹ മോചനം നേടുന്നത്.

കുട്ടിയെ ദത്ത് നൽകാൻ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പുടുവിച്ചത് എന്ന വിദ്യാസമ്പന്നയായ അനുപമ മാസങ്ങൾക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവർ വിശ്വസിക്കുമൊ? ശിശുക്ഷേമ സമിതി 1 മാസത്തിനു ശേഷം കുഞ്ഞിന്റെ ചിത്രം സഹിതം അഡോപ്ഷന് എതിർപ്പുണ്ടങ്കിൽ 1 മാസത്തിനുള്ളിൽ പരാതി നൽകണമെന്ന് പത്രങ്ങളിൽ പരസ്യം നൽനിയിരുന്നു. എന്തുകൊണ്ട് അനുപമയും ഭർത്താവ് വേഷധാരിയും പരാതി നൽകിയില്ല ? തന്നെ അവിഹിത ഗർഭം ധരിപ്പിച്ചവൻ വിവാഹ മോചനം നേടിയ ശേഷമാണ് ഇപ്പോൾ സി പി എം നെയും സകല സംവിധാനങ്ങളെയും കുററപ്പടുത്തി പരാതിയുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും 6 മാസങ്ങൾക്കു ശേഷം എന്ന് വാർത്തകൾ. സ്വന്തം മകളെ അവിഹിതമായി ഗർഭിണിയാക്കിയവനോട് നിങ്ങൾ പൊറുക്കുമാ? ആ മാതാപിതാക്കൾ അതിനൊന്നും മുതിർനില്ല. അതവരുടെ പുരോഗമന ചിന്ത കൊണ്ടു മാത്രം. സി പി എം ന് എതിരായ ഭ്രാന്തിളകിയവർ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകൻ ചത്താലും മരുമകളുടെ കണ്ണീർ കാണണം എന്ന യുക്തിയിൽ മാത്രമാണ്. ഇന്നലെ ഒരു ചാനൽ ചർച്ചയിൽ എന്റെ പല ചോദ്യങ്ങൾക്കും ഒരു 19 കാരിയെ അവിഹിത ഗർഭം ധരിപ്പിച്ചവന് മറുപടിയില്ലായിരുന്നു. ഒടുവിൽ എന്നെ സംസാരിപ്പിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു താടിക്കാരൻ നടത്തിയത്. ഇയാളുടെ ഭാര്യയുടെ കണ്ണീർ എന്തു കൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാർ കാണുന്നില്ല. കുത്തുങ്ങുണ്ടങ്കിൽ അവർക്കും മനുഷ്യാവകാശങ്ങളില്ലെ? സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു കൊണ്ടുവന്നു ഭാര്യയാക്കിയതാണ് താടിക്കാരന്റെ ആദ്യ ഭാര്യയെന്നും വാർത്തയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button