Latest NewsNewsIndia

100 കോടി ഡോസ് വാക്‌സിന്‍ നേട്ടം: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടി. ഇതോടെ പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

പ്രതികൂല സാഹചര്യത്തിൽ പോലും കോവിഡ് മുന്നണി പ്രവർത്തകർ വാക്‌സിനേഷൻ വേഗത്തിലാക്കാൻ കഠിനമായി പ്രവർത്തിച്ചു. പ്രകൃതി ദുരന്തങ്ങളേയും കോവിഡിനെയും ഒരു പോലെ നേരിടുന്ന ജനങ്ങളുടെ ജീവിതം പ്രചോദനമാണ്. ഇതിനർത്ഥം വെല്ലുവിളികൾ എത്ര ശക്തണമാണെങ്കിലും നേരിടുമെന്നതാണ്. രാജ്യത്തെ പൗരന്മാരുടെ ശക്തിയിൽ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ: 7 ജില്ലകളില്‍ യെല്ലോ അലർട്ട്

അതേസമയം,വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടിയാളപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button