Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ

റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 47 പുതിയ കേസുകൾ. 36 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ‘ആരാണ് വാക്​സിൻ എണ്ണി നോക്കിയത്’​? രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്​തുവെന്ന വാദം കളവെന്ന് ശിവസേന എംപി

5,48,252 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,282 പേർ രോഗമുക്തി നേടി. 8,778 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 79 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: മരുന്ന് അശാസ്ത്രീയം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്, തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഐഎംഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button