Latest NewsKeralaNewsCrime

മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ പേഴ്‌സണല്‍ ക്യാമറമാനെയും പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. കലൂരിലെ മോന്‍സന്റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്പ് വാഴക്കാലയിലെ മോന്‍സന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് തിമിംഗലത്തിന്റെ അസ്ഥികള്‍ മാറ്റിയെന്നാണ് കണ്ടെത്തല്‍.

Read also : പാലക്കാട് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ട സംഭവം: പരുത്തിപ്പുള്ളി സ്വദേശിക്കെതിരെ കേസെടുത്തു, ലൈസന്‍സ് റദ്ദാക്കും

അതേസമയം പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ പേഴ്‌സണല്‍ ക്യാമറമാനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി.

കലൂരിലെ രണ്ട് വീട്ടില്‍ വച്ച് നിരവധി തവണ പ്രതി ലൈംഗികപരമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button