KeralaLatest NewsNews

കോടികൾ മുടക്കി ആധുനിക സൗകര്യമുള്ള പാർട്ടി മന്ദിരം സിപിഎം നിർമിക്കുന്നതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ

ഒരുകാലത്ത് ഇന്ത്യയിൽ എറ്റവും വലിയ ആസ്ഥാന മന്ദിരമുണ്ടായിരുന്ന പാർട്ടി സിപിഐ ആയിരുന്നു

തിരുവനന്തപുരം : ആറ് കോടിയോളം രൂപ ചെലവിൽ തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം പണിയാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് സിപിഎം. ഇതിനായി പുതിയ സ്ഥലവും സിപിഎം വാങ്ങിയിരുന്നു. എന്നാൽ, നിലവിൽ ഒരു മന്ദിരമുള്ളപ്പോൾ എന്തിനാണ് പുതിയത് എന്ന ചോദ്യം പല കോണുകളിൽ നിന്നുയർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ഒരു പാർട്ടിക്ക് അവരുടെ സൗകര്യത്തിനായി പുതിയൊരു മന്ദിരം ആവശ്യമാണെങ്കിൽ അത് നിർമ്മിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. ആധുനിക സൗകര്യത്തോടുകൂടിയുള്ള പുതിയ മന്ദിരം നിർമ്മിക്കാൻ ഒരു പാർട്ടി തീരുമാനിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും കാനം പറഞ്ഞു. കൗമുദി ടിവിയുടെ ഒരു പരിപാടിയിലാണ് കാനത്തിന്റെ പ്രതികരണം.

Read Also   :  ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ചിരുന്ന ബെലോന കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ദുരൂഹത

ഒരുകാലത്ത് ഇന്ത്യയിൽ എറ്റവും വലിയ ആസ്ഥാന മന്ദിരമുണ്ടായിരുന്ന പാർട്ടി സിപിഐ ആയിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ബിജെപി അതിനെക്കാൾ വലിയ മന്ദിരം നിർമ്മിച്ചു അതിന് എന്തിനാണ് ‌ഞങ്ങൾ അസൂയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഐക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഒരു മന്ദിരം നിർമ്മിക്കാൻ ആഗ്രഹമുണ്ട്. അതുമായി ബന്ധപ്പെട്ട തീരുമാനം ഉചിത സമയത്ത് എടുക്കുമെന്നും കാനം വ്യക്തമാക്കി.

അതേസമയം, സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് നേരെയുണ്ടായ എസ്എഫ്ഐയുടെ ജാതിയധിക്ഷേപ, ശാരീരിക ആക്രമണത്തിനെതിരെ കാനം രാജേന്ദ്രൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയർന്നിട്ടും കാനം പാലിക്കുന്ന മൗനത്തിനെതിരെ പ്രതിപക്ഷവും രം​ഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button