കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത. ഞായറാഴ്ച വുലര്‍ച്ചെ ഒരു മണിയോടെയാണ് ആകാശ് സഞ്ചരിച്ചിരുന്ന കാര്‍ കൂത്തുപറമ്പ് നീര്‍വ്വേലി അളകാപുരിക്ക് സമീപം അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ കൂട്ടിയിട്ട സിമന്റു കട്ടകളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണമെങ്കിലും ഏത് സാഹചര്യത്തിലാണ് തില്ലങ്കേരിയുടെ വാഹനം അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. സിസിടിവി പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തു വരൂ.
അതേസമയം, കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ മരിച്ച സംഭവവും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ അപകടത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. കാഞ്ഞിരത്തിങ്കല്‍ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകന്‍ ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകന്‍ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്. എന്നാല്‍ രണ്ട് അപകടങ്ങള്‍ക്കും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.
കാറിലുണ്ടായിരുന്ന ആകാശ് തില്ലങ്കേരി, അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Post Your Comments