കോട്ടയം : എംജി സർവകലാശാലയിൽ എസ്എഫ്‌ഐ നേതാക്കൾ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. എസ്എഫ്ഐക്ക് മുന്നില്‍ സിപിഐ നേതാക്കളുടെ നട്ടെല്ല് നഷ്ടമായെന്നും ഇവർക്കൊന്നും പ്രതികരിക്കാൻ ധൈര്യമില്ലെന്നും കെ സുധാകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സിപിഐ വിടാൻ ആഗ്രഹിക്കുന്നവരെ സുധാകരൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കോൺഗ്രസിൽ ഏകാധിപതികൾ ഇല്ല. സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വിലപറയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, സർവകലാശാല സംഘർഷത്തിൽ എസഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സുധാകരൻ ആരോപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കിൽ അത് കൊണ്ടു പോകാൻ കോൺഗ്രസിന് അറിയാമെന്ന് സുധാകരൻ പറഞ്ഞു.
Read Also : ആറുപേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി
കഴിഞ്ഞ ദിവസമാണ് എംജി സർവകലാശാലയിൽ സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ എസ്എഫ്‌ഐ നേതാക്കൾ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി.
Post Your Comments