Latest NewsUAENewsInternationalGulf

ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ: 10 സ്ഥാപനങ്ങൾക്കെതിരെ നടപടി

ദുബായ്: ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. പ്രൊമോഷണൽ കാമ്പെയ്നുകളുടെ ഭാഗമായി ഉപഭോക്താക്കളെ തടസ്സപ്പെടുത്തുകയും ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിന് ദുബായിയിലെ 10 സ്ഥാപനങ്ങൾ പൂട്ടിച്ചു. ദുബായ് ഇക്കോണമിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. 95 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Read Also: ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകും: സ്കൂളുകളിലും കോളേജുകളിലും എത്രയും പെട്ടെന്ന് വേണ്ടത് സെക്സ് എഡ്യൂക്കേഷനാണ്

വിവിധ ഷോപ്പിംഗ് മാളുകളിലെ 91 കടകളിൽ നിന്നും പിഴ ഈടാക്കുകയും 96 കടകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഓപ്പൺ മാർക്കറ്റുകളിലെ നാലു കടകളിൽ നിന്നാണ് പിഴ ഈടാക്കിയിട്ടുള്ളത്. ഓമ്പത് കടകൾക്ക് മുന്നറിയിപ്പും നൽകി.

കടകളിൽ നിന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പ്രൊമോഷനുകൾ നടത്തുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് ഇക്കണോമി അറിയിച്ചു. ഉപഭോക്താക്കൾക്ക് ‘ദുബായ് കൺസ്യൂമർ’ ആപ്പിലോ Consumerrights.ae വെബ്സൈറ്റിലോ 600 54 5555 എന്ന നമ്പറിൽ വിളിച്ചോ പരാതികൾ അറിയിക്കാം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും ബിസിനസ്സ് ഉടമകളോട് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: പുതിയ ഡാം വേണം പക്ഷേ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം,പാലരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാൻഡും പാഠം:ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button