ThrissurKeralaNattuvarthaLatest NewsNewsCrime

നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവം: എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍

നിര്‍മ്മാണത്തിലിരിക്കുന്ന പ്രകാശന്റെ പുതിയ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം

തൃശ്ശൂര്‍: നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍. മലാക്ക സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിലുള്ള വലിയപമ്പില്‍ ജയകുമാര്‍ (35), മണലിത്തറ കല്ലിയേല്‍ ജോര്‍ജ് (57), ഊരോക്കാട് ഉല്ലാട്ടുകുഴിയില്‍ തമ്പി (55), ചേനംകുഴിയില്‍ വിഷ്ണു (26), ചേന്നംകുഴിയില്‍ രാജീവന്‍ (34), മുള്ളത്ത് സുകുമാരന്‍, (47), പണ്ടാരത്തില്‍ രാധാകൃഷ്ണന്‍ (39), മുല്ലഴിപ്പാറ രാജേഷ് (38) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

Read Also : അമ്മയോടൊപ്പം പൊരിവെയിലത്ത് ജോലിയില്‍ ഒന്നര വയസുകാരിയും: പ്രശംസിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

കഴിഞ്ഞ ദിവസമായിരുന്ന തൃശ്ശൂര്‍ മണലിത്തറ സ്വദേശി പ്രകാശന് മര്‍ദ്ദനമേറ്റത്. നിര്‍മ്മാണത്തിലിരിക്കുന്ന പ്രകാശന്റെ പുതിയ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. ലോറിയില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുവാനായി പ്രകാശന്‍ ചുമട്ടു തൊഴിലാളികളെ വിളിച്ചെങ്കിലും വരാന്‍ സമ്മതമല്ലെന്നും സ്വന്തമായി ലോഡ് ഇറക്കണമെന്നുമായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ പറഞ്ഞത്. തുടര്‍ന്ന് പ്രകാശനും ലോറി ഡ്രൈവറും പ്രകാശന്റെ ഭാര്യാ സഹോദരനും കൂടി ലോഡ് ഇറക്കുന്നതിനിടെ സംഘടിച്ചെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു.

നോക്ക് കൂലി കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകാശനെ മര്‍ദ്ദിച്ചു. ലോറി ഡ്രൈവര്‍ക്കും പ്രകാശന്റെ ഭാര്യയുടെ സഹോദരനും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ പ്രകാശന്റെ ഇടത് കൈ ഒടിഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച പ്രകാശന്റെ ഭാര്യയെയും പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. പ്രസീതയുടെ കൈയിലുണ്ടായിരുന്ന 35,000 രൂപ സിഐടിയു പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. അതേസമയം സിഐടിയു തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പ്രകാശനെയും കുടുംബത്തേയും പ്രതി ചേര്‍ത്ത് പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button