KeralaLatest NewsNews

മകള്‍ക്ക് വേണ്ടി ചെയ്തതല്ലേ എന്നാണ് അച്ഛന്‍ ചോദിക്കുന്നത്: അത് തന്നെയല്ലേ താനും ചെയ്യുന്നതെന്ന് അനുപമ

കുഞ്ഞിനെ തിരിച്ച്‌ കിട്ടണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി.

തിരുവനന്തപുരം: അവിവാഹിതയായി പ്രസവിച്ച മകളുടെ ഭാവിയെക്കരുതിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് തന്റെ പിതാവ് പറയുന്നതെന്ന് അനുപമ എസ് ചന്ദ്രന്‍. മകള്‍ക്ക് വേണ്ടി ചെയ്തതല്ലേ എന്നാണ് അച്ഛന്‍ ചോദിക്കുന്നത്. അത് തന്നെയല്ലേ താനും ചെയ്യുന്നത്. നൊന്തു പ്രസവിച്ച മകനുവേണ്ടിയല്ലേ താന്‍ പോരാടുന്നതെന്ന് അനുപമ ചോദിക്കുന്നു.

കുഞ്ഞിനെ തിരിച്ച്‌ കിട്ടണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി. ‘ഡി വൈ എഫ്‌ ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തിനെ സംഘടനാ പ്രവര്‍ത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇതിനിടെ ഗര്‍ഭിണിയായി. ആ സമയത്ത് അജിത്തിന് ഒരു ഭാര്യയുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നു കരുതി തന്റെ കുഞ്ഞിനു മേല്‍ അമ്മയെന്ന നിലയില്‍ അവകാശമില്ലെന്നു നിശ്ചയിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്താണ് അധികാരമാണ് ഉള്ളത്’- അനുപമ ചോദിക്കുന്നു.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

കുട്ടിയെ ഉപേക്ഷിക്കുന്നുവെന്ന് തന്നോട് എഴുതി വാങ്ങിയതു ചതിയിലൂടെയാണെന്നും അനുപമ വ്യക്തമാക്കി. ‘അവനെ ദത്തെടുത്തവര്‍ക്ക് എന്റെ സങ്കടം മനസിലാകും.അവര്‍ അവനെ വളര്‍ത്താന്‍ തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഞാന്‍ എല്ലാ അപമാനവും സഹിച്ച്‌ ഒന്‍പതു മാസം വയറ്റിലിട്ടു വളര്‍ത്തിയതാണ്.’- അനുപമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button