ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് ഇരയാകുന്നവരില്‍ കൂടുതലും സാധാരണക്കാരും ഉള്‍പ്പെട്ടതോടെ കശ്മീര്‍ ജനതയെ ആശ്വസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മസ്ജിദിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോകവേ ഭീകരര്‍ കൊലപ്പെടുത്തിയ പര്‍വേസ് അഹമ്മദ് എന്ന പോലീസുദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു. ജമ്മു കശ്മീര്‍ ജനതയ്ക്കും നിത്യവൃത്തിയ്ക്കായി കശ്മീരിലെത്തിയ ഇതര സംസ്ഥാനക്കാര്‍ക്കും ആത്മവിശ്വാസവും ധൈര്യവും പകരുന്നതായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം.
കശ്മീരിന്റെ പേരില്‍ ഇന്ത്യയോട് യുദ്ധം ചെയ്യുന്നവര്‍ക്കുളള ശക്തമായ താക്കീതാണ് അമിത് ഷായുടെ വരവ്. കശ്മീര്‍ ഇന്ത്യയ്ക്ക് എന്നും പ്രിയപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സന്ദേശം കൂടിയാണ് ഭീകരവാദികള്‍ക്ക് അമിത് ഷാ നല്‍കുന്നത്.
ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരില്‍ എത്തിയത്.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
Post Your Comments