KeralaLatest NewsNews

അനുപമ പറയുന്നത് കള്ളം, 9 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഡിവോഴ്‌സ് ആയപ്പോഴാണ് അവര്‍ കുഞ്ഞിനെ തിരക്കിയിറങ്ങിയത് : നസിയ

തിരുവനന്തപുരം: അനുപമ പറയുന്നത് പച്ചക്കള്ളമാണ്. താനും അജിതും 9 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാത്രമാണ് അനുപമ കുഞ്ഞിനെ തേടി ഇറങ്ങിയത്. കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പാര്‍ട്ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായാണ് അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്ത് എത്തിയത്. അനുപമ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നതെന്ന് നസിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also : നീതി കിട്ടേണ്ടത് അനുപമയ്ക്കല്ല,താടിക്കാരന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിന്, ചന്ദനമഴ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റുകള്‍

‘ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഫെബ്രുവരിയില്‍ അനുപമ കുഞ്ഞിനെ തിരക്കിയിറങ്ങിയത്. അനുപമയുടെ പിതാവ് ആവശ്യപ്പെട്ടതുപ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാന്‍ അനുപമയുടെ വീട്ടില്‍ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നല്‍കിയത്’ -നസിയ പറഞ്ഞു.

മേഖല കമ്മിറ്റിയിലേക്ക് രണ്ടുവര്‍ഷം മുമ്പ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നസിയ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button