ErnakulamNattuvarthaLatest NewsKeralaNews

പുതിയ ഡാം വേണം പക്ഷേ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം,പാലരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാൻഡും പാഠം:ഹരീഷ് പേരടി

കൊച്ചി: കേരളത്തിലെ കരാർ നിർമ്മാണങ്ങളിലെ അഴിമതികളെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ജനങ്ങളുടെ ആശങ്കയകറ്റാൻ മുല്ലപ്പെരിയാറിൽ ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ കേരളത്തിൽ നിർമ്മിക്കുന്ന ഡാമിന്റെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കണമെന്ന് അദ്ദേഹം പറയുന്നു.

തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കുമെന്നും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാമെന്നും നടൻ പരിഹസിക്കുന്നു. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെസ്ആർടിസി ബസ് സ്റ്റാൻഡിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്ടിയ വത്യാസമില്ലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിച്ചേർത്തു. അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും

2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button