റിയാദ്: വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 59 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: ആര്‍എസ്എസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ സിപിഐക്കാരും എഐഎസ്എഫും വളര്‍ന്നിട്ടില്ല : സന്ദീപ് വാര്യര്‍
5,48,162 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,208 പേർ രോഗമുക്തി നേടി. 8,774 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 77 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
44,056,637 ഡോസ് കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.
Read Also: കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തൽ: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു
Post Your Comments