തിരുവനന്തപുരം: അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച് യു.എന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്നുള്ളത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. നൂറൂവര്‍ഷങ്ങള്‍ക്കപ്പുറം പണിത മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം. തലക്കുമുകളില്‍ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
read also: ചിറ്റാര്‍ മേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം : വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒഴുകിപ്പോയി
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച് യു.എന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ വരികളാണ് താഴെ നല്‍കുന്നത്. അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണ്.
“3.5 million: the approximate number of people at risk if India’s Mullaperiyar Dam, built 100+ years ago, were to fail. The dam, in a seismically active area, shows significant structural flaws and its management is a contentious issue between Kerala and Tamil Nadu States”
നൂറൂവര്‍ഷങ്ങള്‍ക്കപ്പുറം പണിത മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം. തലക്കുമുകളില്‍ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണം.
Post Your Comments