Latest NewsCricketNewsSports

ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് തുടരും: ഗാംഗുലി

ലോകകപ്പില്‍ എന്നും പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേർ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാകിസ്ഥാനെതിരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. രണ്ട് ലോകകപ്പുകളിലായി 12 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇത് 13-0 ആക്കാന്‍ ഇന്ത്യക്ക് ആകുമെന്ന് ഗാംഗുലി പറയുന്നു.

Read Also:- ടി20 ലോകകപ്പ്: യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം, സൂപ്പർ 12 പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു!

’13-0 സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ട്. ഈ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ അവരുടെ അപരാജിത കുതിപ്പ് മുന്നോട്ട് കൊണ്ടുപോകും. ഈ ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. ഈ ടീമിന് ഒരു ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ 10 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയും’ ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button