കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്‌ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇതിനായുള്ള സംവിധാനമൊരുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം.
സിവിൽ ഐഡി കാർഡിനായിൽ ഉപയോഗിക്കുന്ന മൈ ഐഡൻറ്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസും കാർ റജിസ്‌ട്രേഷനും കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ലൈസൻസ്, കാർ റജിസ്‌ട്രേഷൻ കാർഡ് എന്നിവ കൈവശം കരുതുന്നതിന് പകരം മൊബൈൽ ഫോണിൽ കൊണ്ടുനടക്കാനാകുമെന്നതാണ് ഡിജിറ്റൽ സംവിധാനത്തിന്റെ പ്രത്യേകത.
ഗതാഗത നിയമ ലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോൺ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനം ഏർപ്പെടുത്താനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്. നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഉൾപ്പെടെയുള്ള സന്ദേശമാണ് നിയമലംഘകർക്ക് ലഭിക്കുന്നത്. പിഴ എളുപ്പത്തിൽ അടയ്ക്കുന്നതിനും ഈടാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Post Your Comments