ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

കടത്തെ അങ്ങനെ പേടിക്കണോ? : ഡോ തോമസ് ഐസക്

തിരുവനന്തപുരം: കടത്തെ അങ്ങനെ പേടിക്കണോ എന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. താൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കടപ്പേടിയെക്കുറിച്ചുള്ള ധനവിചാരം ലേഖനം പ്രതികരണങ്ങൾ സൃഷ്ടിച്ചു. മാതൃഭൂമി തന്നെ ഒരു സംവാദത്തിനു മുൻകൈ എടുത്തിട്ടുണ്ട്. ബിജെപിക്കാർ പതിവ് തെറിവിളിയുമായി സജീവമായുണ്ട്. സാധാരണ ഫെയ്സ്ബുക്ക് കമന്റുകളിൽ ഒതുക്കാതെ ട്വിറ്ററിലും ആക്ഷേപവുമായി ഇറങ്ങിയിട്ടുണ്ടെന്ന് തോമസ് ഐസക് പറയുന്നു.

Also Read:മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!

‘വ്യക്തികളുടെ കടബാധ്യതകളേയും സർക്കാരിന്റെ കടബാധ്യതകളേയും ഒരേപോലെ നോക്കി കാണുന്നതിന്റെ പ്രശ്നങ്ങളാണ് പകുതി സംശയങ്ങളും. അത്തരമൊരു തുലനത്തിന് ഒരു സാംഗത്യവുമില്ല. വായ്പ നിക്ഷേപിച്ചതിൽ നിന്ന് സർക്കാരിന് എന്ത് അധികവരുമാനം ലഭിക്കുന്നു എന്നതു പ്രസക്തമല്ല’ തോമസ് ഐസക് പറഞ്ഞു.

‘പ്രസക്തമായ കാര്യം ഈ നിക്ഷേപത്തിന്റെ ഫലമായി സമ്പദ്ഘടന എത്ര വേഗതയിൽ വളരും എന്നതാണ്. സമ്പദ്ഘടനയുടെ വളർച്ചാ നിരക്ക് പലിശ നിരക്കിനേക്കാൾ ഉയർന്നതാണെങ്കിൽ കടം സുസ്ഥിരമാണ്. കേരളത്തിന്റെ വളർച്ചാനിരക്ക് 1987-നുശേഷം പലിശ നിരക്കിനേക്കാൾ തുടർച്ചയായി ഉയർന്നതാണ്. കേരളം കടക്കെണിയിലേയ്ക്കല്ല എന്നു സാരം’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button