ThiruvananthapuramNattuvarthaLatest NewsKeralaNews

അജിത് ആദ്യം വിവാഹം കഴിച്ചത് സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്ന്: അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍

ആദ്യം വിവാഹം നിലനില്‍ക്കെ അനുപമയെ പ്രണയിച്ച്‌ ഗര്‍ഭിണിയാക്കി

തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ താനറിയാതെ തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പിഎസ് ജയചന്ദ്രന്‍ രംഗത്ത്. ശിശുക്ഷേമ സമിതിയ്ക്കു മുമ്പിൽ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്നും അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും അജിത്തിന്റെ ആദ്യ വിവാഹം തന്നെ നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ജയചന്ദ്രന്‍ ആരോപിച്ചു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തതെന്നും ഒൻപത് വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്‌ക്കൊപ്പം ജീവിച്ച അജിത്ത് ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച്‌ ഗര്‍ഭിണിയാക്കിയതെന്നും ജയചന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button