എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഐഎസ്എഫ് വനിതാ നേതാവ് വ്യാജ ആരോപണമാണ് ഉയർത്തിയതെന്ന് വ്യക്തമാക്കി രംഗത്ത് വന്ന എസ്.എഫ്.ഐയെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജുവിന്റെ വിമർശനം.
‘മാറെടി പെലച്ചി, എസ്എഫ്ഐക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും’ എന്ന എസ്.എഫ്.ഐ നേതാവിന്റെ ‘മുദ്രാവാക്യം’ വിളി കേട്ടിട്ടും ഉത്തരേന്ത്യ നോക്കി ദളിത് വിരുദ്ധത, ദളിത് പീഡനം, സ്ത്രീ വിരുദ്ധത, സ്ത്രീപീഡനം എന്നിവയ്‌ക്കെല്ലാം എതിരെ മുറവിളി കൂട്ടുന്ന സാംസ്കാരികനാറികൾക്കും സ്ത്രീപക്ഷവാദികൾക്കും ഒന്നും പ്രതികരിക്കാനില്ലേയെന്ന് അഞ്‍ജു പാർവതി ചോദിക്കുന്നു. സോഷ്യലിസമെന്നാൽ പെലച്ചി വിളിയായും ജനാധിപത്യമെന്നാൽ കൂമ്പിനിടിയായും സ്വാതന്ത്ര്യമെന്നാൽ കൊച്ചിനെ ഉണ്ടാക്കലുമായി മാറിയ ഈ പാർട്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് അഞ്‍ജു പാർവതി പരിഹസിക്കുന്നു.
അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘മാറെടി പെലച്ചി, എസ്എഫ്ഐക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും’. വെള്ളക്കൊടിയിൽ സ്വാതന്ത്ര്യം ,,ജനാധിപത്യം, സോഷ്യലിസം എന്നെഴുതിവച്ച് നാഴികയ്ക്ക് നാല്പതുവട്ടം ഉത്തരേന്ത്യ നോക്കി ദളിത് വിരുദ്ധത, ദളിത് പീഡനം, സ്ത്രീ വിരുദ്ധത, സ്ത്രീപീഡനം ഇത്യാദിക്കെതിരെ നിരന്തരം കൊരവള്ളി പൊട്ടുംവരെ കുരയ്ക്കുന്ന ടീമുകൾ കാക്കിയിട്ട ഏമാന്മാർ സമക്ഷം ഇറക്കിയ പുതിയ മുദ്രാവാക്യമാണിത്. എങ്ങനുണ്ട് ? തമ്പ്രാൻ ഭരിക്കുന്ന നാട്ടിലെ ഒരു കൊച്ചുകിടാത്തിയോട് കൂടെ പഠിക്കുന്ന നാളത്തെ വസന്തങ്ങൾ തൊഴിയുടെയും ഇടിയുടെയും അകമ്പടിയോടെ പറഞ്ഞ ഈ പുതുമുദ്രാവാക്യം കണ്ടിട്ടും കേട്ടിട്ടും പക്ഷേ ഒരൊറ്റ സാംസ്കാരികനാറികൾക്കും സ്ത്രീപക്ഷവാദികൾക്കും ഒന്നും തോന്നിയില്ല. കാരണം ഇത് കേരളത്തിലാണല്ലോ. നവംബർ 1 നു തമ്പ്രാൻ കൈനീട്ടി കല്പിച്ചരുളുന്ന കേരളശ്രീ ,കേരളഭൂഷൺ ഇത്യാദി പുരസ്കാരങ്ങൾ തല കുമ്പിട്ടു താണു വണങ്ങി വാങ്ങാനുളളതാണ്. അപ്പോൾ ഒരു പടല ചെറുപഴമെടുത്ത് അണ്ണാക്കിൽ തിരുകി ഉത്തരേന്ത്യ നോക്കിയിരുന്നേ പറ്റൂ!
Also Read:ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാൻ ഇലക്കറികള്‍!
സംഭവം അങ്ങ് JNUവിൽ ആയിരുന്നേൽ ഞങ്ങൾ അങ്ങ് പൊളിച്ചേനേ! കഞ്ചാവടിച്ച് കിറുങ്ങി കുളിക്കാതെ, നനയ്ക്കാതെ നടന്ന് വേണ്ടാതീനം കാട്ടുമ്പോൾ കൈകരുത്തുള്ളവർ കൊടുക്കുന്ന പെട വാങ്ങി ഫാസിസം എന്നലറിയാൽ JNU പൈതങ്ങൾക്ക് ഐക്യദാർഢ്യം റെഡിയാണ് ഇങ്ങ് കേരളത്തിൽ . പെട കൊടുത്തവൻ വല്ല ഉത്തരേന്ത്യൻ സവർണ്ണനും പെട വാങ്ങിയവൻ അവർണ്ണനുമായാൽ പിന്നെ പറയുകയും വേണ്ട. ബിന്ദു അമ്മിണിമാർ കെട്ടുമെടുത്ത് നേരേ ഡൽഹിയിലോട്ട് മാർച്ച് പാസ്റ്റ് നടത്തി ബ്രാഹ്മണിക്കൽ ഹെജിമണിക്കെതിരെ ഭരണിപ്പാട്ട് നടത്തും ! കോപ്പിയടി ച്യാച്ചി മുതൽ സാരദക്കുട്ടി തുടങ്ങി സകലമാന അന്തിണികളും ജനാധിപത്യം തകർന്നേയെന്ന് ഫേസ്ബുക്കിൽ അലമുറയിടും. ഇളയിടം സഖാവ് ജാതിക്ക തോട്ടം പാടി നാലു റൗണ്ട് പ്രതിഷേധിക്കും. അങ്ങനെയെന്തെല്ലാം പുകിലുകൾ നടന്നേനേ. ഇപ്പൊ സർവ്വം ശാന്തം !
ഒരു പത്തു കൊല്ലം മുമ്പ് വരെ കലാലയങ്ങളിൽ SFIയുടെ പ്രധാന ആയോധനകല വെട്ടലും കുത്തലുമായിരുന്നു. എതിർ രാഷ്ട്രീയചേരിയിലെ പെണ്ണുങ്ങളെ വെടി,പടക്കം , ഗുണ്ട് തുടങ്ങിയ വാഴ്ത്താരികൾ കൊണ്ടായിരുന്നു ആക്രമിച്ചിരുന്നത്. പിന്നീടത് തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോൾസെയിൽ ഡീലർഷിപ്പായി മാറി.സ്വന്തം പാളയത്തിലെ പെണ്ണുങ്ങളെ തന്നെ പഞ്ഞിക്കിടലായി. മാറ്റമില്ലെന്നാരാ പറഞ്ഞത്. നല്ല രീതിയിൽ തന്നെ വളർച്ചയുണ്ട് ! സോഷ്യലിസമെന്നാൽ പെലച്ചി വിളിയായും ജനാധിപത്യമെന്നാൽ കൂമ്പിനിടിയായും സ്വാതന്ത്ര്യമെന്നാൽ കൊച്ചിനെ ഉണ്ടാക്കലുമായി മാറിയ ഈ പാർട്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.
Post Your Comments