Latest NewsKeralaNews

കേരളത്തിലെ അധികാരത്തിൻ ഭ്രമിച്ച് അക്രമം നടത്തുന്നവർ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ ഓർക്കുന്നത് നല്ലതാണ്: എഐഎസ്എഫ്

പുരോഗമനം മാത്രം പറഞ്ഞാൽ പോരെന്നും അത് നടപ്പാക്കാൻ ശ്രമിക്കണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു

തിരുവനന്തപുരം : എംജി സര്‍വ്വകലാശാല സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. എസ്.എഫ്.ഐ നേതൃത്വം കിണറ്റിലെ തവളയെപ്പോലെയാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു പറഞ്ഞു. കേരളത്തിലെ അധികാരം കണ്ട് അക്രമം നടത്തുന്ന നേതാക്കൾ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ ഓർക്കുന്നത് നല്ലതാണെന്നും അരുൺ ബാബു പറഞ്ഞു. അക്രമിച്ച് നിശബ്ദരാക്കുമെന്ന ചിന്ത എസ്.എഫ്.ഐ യ്‌ക്ക് വേണ്ടന്നും സംസ്ഥാന നേതൃത്വം വിഷയത്തിൽ മറുപടി പറയണമെന്നും അരുൺകുമാർ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ എസ്.എഫ്.ഐ പ്രകോപനം സൃഷ്ടിച്ചു. എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള പ്രകോപനമുണ്ടാവാതെയാണ് എസ്.എഫ്.ഐ അക്രമം നടത്തിയത്. പെൺകുട്ടിയെ ജാതിമായി അധിക്ഷേപ്പിക്കുകയും ബലാത്സംഗം ചെയ്യുമെന്നു വരെ ഭീഷണിപ്പെടുത്തിയെന്നും അരുൺകുമാർ പറഞ്ഞു. പുരോഗമനം മാത്രം പറഞ്ഞാൽ പോരെന്നും അത് നടപ്പാക്കാൻ ശ്രമിക്കണമെന്നും  അരുൺ വ്യക്തമാക്കി.

Read Also  :   ഭരണകൂടം വേട്ടയാടുന്ന ഇരകളാണ് ബിനീഷ് കോടിയേരിയും ആര്യൻ ഖാനും: ജോമോൾ ജോസഫ്

എ.ഐ.എസ്.എഫ് മത്സരിച്ചത് സെനറ്റിലേക്കാണ്. എന്നാൽ എസ്.എഫ്‌ഐയ്‌ക്ക് ജയിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ വരെ മാറ്റം വരുത്തുന്നുണ്ടെന്ന് അരുൺ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി അക്രമം നടത്തിയ സ്റ്റാഫിനെ പുറത്താക്കാൻ തയ്യാറാവണമെന്ന് അരുൺ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button