
ഷാർജ: ടി20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ. സന്നാഹ മത്സരത്തിൽ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടും, മധ്യനിരയുമാണ് ഇംഗ്ലണ്ടിനെതിരെ മികച്ചു നിന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.
അതേസമയം, ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാൻഡിനെ കീഴടക്കി. ഒക്ടോബർ 23ന് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങും.
Read Also:- ശര്‍ക്കര ചായയുടെ ആരോഗ്യ ഗുണങ്ങൾ!
ഒക്ടോബർ 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാൽ ഓസ്ട്രേലിയ, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നിവ ടീമുകൾക്കാണ് വോൺ സാധ്യത കൽപ്പിക്കുന്നത്. കൂടാതെ ന്യൂസിലാൻഡ് പൊതുവേ വലിയ ടൂർണമെന്റുകളിൽ മികവ് പുലർത്തുന്ന ടീമാണെന്നും വോൺ കൂട്ടിച്ചേർത്തു.
Post Your Comments