KeralaLatest NewsNews

അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം.

Read Also: വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ : പിടിയിലായത് ബംഗളൂരു മയക്കുമരുന്ന് കേസിലെ കണ്ണി ശിഹാബ്

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകൾ എന്ന രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തിൽ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ. അജിത്ത് കുമാർ, പോലീസ് ഐ.ജി (ട്രാഫിക്) ജി. ലക്ഷ്മണൻ, പോലീസ്, ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read Also: മോദിയെ പുകഴ്ത്തി ശശി തരൂര്‍: ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button